തിരുവനന്തപുരം: കന്യാകുമാരി തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം നീട്ടി. അടുത്ത 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്കി. ന്യൂനമര്‍ദ്ദ മേഖല ശക്തി പ്രാപിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം നീട്ടിയത്. കന്യാകുമാരി മേഖലയിലാണ് ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചിരിക്കുന്നത്.
കന്യാകുമാരി, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തരുതെന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ കെ വാസുകി അറിയിച്ചിരുന്നു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കളക്ടര്‍, ആര്‍ഡിഒ, പൊലീസ് എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും 2.6 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നുമായിരുന്നു ശനിയാഴ്ച കേന്ദ്രകാലാവസ്ഥാവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: