ബിജെപി പ്രവര്‍ത്തകനു നേരെ ഡിവൈഎഫ്ഐ ആക്രമണം

Sunday 11 March 2018 2:43 pm IST
"undefined"

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. തമലം സ്വദേശി പ്രശാന്തിനാണ് വെട്ടേറ്റത്. ചൂളമുക്കില്‍ വച്ച് കൊടി കെട്ടാന്‍ പോയ പ്രശാന്തിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടിപരിക്കേല്പ്പിക്കുകയായിരുന്നു. പ്രശാന്തിനൊപ്പമുണ്ടായിരുന്ന ജഗന്‍ ദീപുവിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്തുണ്ടായിരുന്ന ബിജെപിയുടെ കൊടിമരത്തില്‍ പുതിയ കൊടി കെട്ടുന്നതിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. വെട്ടേറ്റ പ്രശാന്തിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.