നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ്

Sunday 11 March 2018 3:24 pm IST
"undefined"

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതി എന്ന നിലയ്ക്കുള്ള അവകാശം സംരക്ഷിക്കണമെന്ന ആവശ്യം പരിഗണിച്ചശേഷം വിചാരണ നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാര്‍ച്ച് 14ന് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹര്‍ജി.

കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.  ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.  നേരത്തെ നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്ന ഹര്‍ജിയും ദിലീപ് നല്‍കിയിരുന്നു. ഇരു ഹര്‍ജികളും നാളെ ഹൈക്കോടതി പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.