ഇസ്ളാമാബാദ്: മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്. ലാഹോറില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുക്കുമ്പോഴായിരുന്നു സംഭവം. ഷൂ അദ്ദേഹത്തിന്റെ തോളിലാണ് വന്ന് പതിച്ചത്.
ഷെരീഫ് പ്രസംഗിക്കേണ്ടിയിരുന്ന ജാമിയ നയീമ സെമിനാരിയിലെ മുന്‍ വിദ്യാര്‍ത്ഥിയായ തല്‍ഹ മുനവറാണ് ചെരിപ്പെറിഞ്ഞത്. ചെരിപ്പെറിഞ്ഞതിനെ തുടര്‍ന്ന് തല്‍ഹയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: