പൊതു-സംസ്ഥാന തെരഞ്ഞെടുപ്പ് ഒരേസമയം: ബുധനാഴ്ചത്തെ ഫലം നിര്‍ണ്ണായകം

Sunday 11 March 2018 7:00 pm IST
ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരേ മായാവതിയുടെ ബിഎസ്പിയും മുലായം സിങ്ങിന്റെ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും ഒന്നിച്ചാണ് മത്സരിക്കുന്നത്. ബിഎസ്പിക്കും എസ്പിക്കും സ്ഥാനാര്‍ത്ഥിയില്ല. സഖ്യമാേണാ ധാരണയാണോ മുന്നണിയാണോ എന്ന് പറയുന്നില്ലെങ്കിലും ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം.
"undefined"

ലഖ്നൗ: ഉത്തര്‍പ്രദേശ്- ബീഹാര്‍ സംസ്ഥാനങ്ങളിലെ നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാര്‍ച്ച് 14 ന് അറിയാം. ബിജെപിക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നതിന് സാധ്യതയുള്ള രണ്ട് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതും ലോക് സഭയിലേക്കും നിയമസഭയിലേക്കും. അതിനാല്‍ത്തന്നെ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതു സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനത്തിന് വഴിതെളിക്കുന്നതാകും ഫലം. 

ഇന്നലെ ഉത്തര്‍പ്രദേശില്‍ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ബീഹാറില്‍ ഒരു ലോക്സഭാ സീറ്റിലും രണ്ട് നിയമസഭ സീറ്റിലും. 

ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരേ മായാവതിയുടെ ബിഎസ്പിയും മുലായം സിങ്ങിന്റെ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും ഒന്നിച്ചാണ് മത്സരിക്കുന്നത്. ബിഎസ്പിക്കും എസ്പിക്കും സ്ഥാനാര്‍ത്ഥിയില്ല. സഖ്യമാേണാ ധാരണയാണോ മുന്നണിയാണോ എന്ന് പറയുന്നില്ലെങ്കിലും ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. 

ബീഹാറില്‍ മഹാ സഖ്യം ഉണ്ടാക്കി ബിജെപിയുമായി മത്സരിച്ച് വിജയിച്ച നീതീഷ് കുമാര്‍ മഹാ സഖ്യം വിട്ട് ബിജെപിയോടൊപ്പം മുന്നണി ചേര്‍ന്ന ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ്. ലാലു പ്രസാദിന്റെ ആര്‍ജെഡിയും രാഹുലിന്റെ കോണ്‍ഗ്രസും നിതീഷില്ലാതെ എത്ര ജനപിന്തുണ നേടുമെന്ന് ബുധനാഴ്ച അറിയാം. 

ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുകയെന്ന ആശയം ഏറെ ചര്‍ച്ചചെയ്യുമ്പോള്‍ ബീഹാറിലെ ബുധനാഴ്ചത്തെ ഫലം ഈ കാര്യത്തില്‍ മാനദണ്ഡമായേക്കും.

ഉപ തെരഞ്ഞെടുപ്പുലം ശ്രദ്ധേയമാക്കുന്ന പ്രധാനമാകുന്ന ചില കാര്യങ്ങള്‍.

യുപിയിലെ തെരഞ്ഞെടുപ്പു നടക്കുന്ന ഗോരഖ്പൂര്‍ സീറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ വിജയിച്ചതാണ്. ഇവിടത്തെ സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ദത്ത് ശുക്ലയ്ക്കു വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്നു.

യുപി ഉപമുഖ്യമന്ത്രി കേശവ് പ്രഹ്ലാദ മൗര്യ ഒഴിഞ്ഞ ഫുല്‍പൂര്‍ മണ്ഡലത്തില്‍ ബിജെപി നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥി വാരാണാസിയിലെ മുന്‍ മേയര്‍ കൗശലേന്ദ്ര പട്ടേലിനെയാണ്. ഫുല്‍പൂര്‍ സീറ്റ് പണ്ഡിറ്റ് നെഹ്രുവിന്റെ വിജയം മുതല്‍ കോണ്‍ഗ്രസിന്റെ കൈയിലാണ്. 2014 തെരഞ്ഞെടുപ്പിലാണ് ആദ്യമായി ബിജെപി പിടിച്ചത്. 

ബീഹാറില്‍ നിതീഷ്‌കുമാറും ലാലുവിന്റെ മകന്‍ തേജസ്വി യാദവും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്. അച്ഛന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. അച്ഛന്‍ പ്രചാരണത്തിന് ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്. 

ബീഹാറിലെ അറാറിയ ലോക്സഭാ സീറ്റില്‍ ആര്‍ജെഡിയുടെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടിയിലെ പ്രമുഖന്‍ മൊഹമ്മദ് തസ്ലിമുദ്ദീന്റെ മകന്‍ സര്‍ഫറാസ് അലാമിനെയാണ് നിര്‍ത്തിയിരിക്കുന്നത്. മുസ്ലിം-യാദവ് വോട്ടാണ് ലക്ഷ്യം. വോട്ടര്‍മാരില്‍ പകുതിയോളം ഇവിടെ ഇവര്‍ രണ്ടും ചേര്‍ന്നാല്‍ വരും. 2009 ല്‍ വിജയിക്കുകയും 2014 ല്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത പ്രതാപ് സിങ്ങിനെയാണ് ബിജെപി നിര്‍ത്തിയിരിക്കുന്നത്. 

ആര്‍ജെഡിയുടെ സിറ്റിങ് സീറ്റ് ജെഹനാബാദ് എംഎല്‍എ മുന്ദ്രികാ സിങ് യാദവ് മരിച്ചതോടെ ഒഴിവു വന്നതാണ്. മകന്‍ ഉദയ് യാദവിനെയാണ് ആര്‍ജെഡി നിര്‍ത്തിയിരിക്കുന്നത്. നീതീഷിന്റെ ജെഡിയുവിലെ അഭിരാം ശര്‍മ്മയാണ് എതിരാളി. 2010 ല്‍ ബിജെപിയും നിതീഷും ഒന്നിച്ചു നിന്നപ്പോള്‍ സീറ്റ് ഈ സഖ്യത്തിനായിരുന്നു. 

ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഭാബുവാ. എംഎല്‍എ ആനന്ദ് ഭൂഷണ്‍ പാണ്ഡെ മരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ഭാര്യ റിങ്കി റാണി പാണ്ഡേയാണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ ശംഭു പട്ടേലാണ് എതിരാളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.