സോളാര്‍ പദ്ധതി: ഇന്ത്യക്ക് 5600 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഫ്രാന്‍സ്

Sunday 11 March 2018 7:34 pm IST
ലോകം ഹരിതോര്‍ജത്തിലേക്ക് മാറുന്നത് വൈകുകയാണ്.കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് പോലും കാരണം പ്രകൃതിയില്‍ മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങളാണെന്നത് മറക്കരുതെന്നും മക്രോണ്‍ പറഞ്ഞു.
"undefined"

ന്യൂദല്‍ഹി : ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സോളാര്‍ പദ്ധതി നടപ്പിലാക്കുന്നതിന് 5600 കോടി രൂപ നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ .2022 നുള്ളില്‍ വായ്പയിനത്തിലും,സഹായമായും തുക നല്‍കാനാണ് തീരുമാനം.

രാഷ്ട്രപതി ഭവനില്‍ നടന്ന ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം ഹരിതോര്‍ജത്തിലേക്ക് മാറുന്നത് വൈകുകയാണ്.കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് പോലും കാരണം പ്രകൃതിയില്‍ മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങളാണെന്നത് മറക്കരുതെന്നും മക്രോണ്‍ പറഞ്ഞു.

2022 ഓടെ ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി 175 ജിഗാ വാട്ട്‌സാക്കി ഉയര്‍ത്തുമെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

വാരണാസിയിലെ 100 മെഗാവാട്ട് സോളാര്‍ പ്ലാന്റുകളുടെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും,മക്രോണും സംയുക്തമായി നിര്‍വ്വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.