തേനിയില്‍ കാട്ടുതീ: ഒരു വിദ്യാര്‍ഥി മരിച്ചു, നാല്‍പതോളം പേര്‍ കാട്ടില്‍ കുടുങ്ങി

Sunday 11 March 2018 7:46 pm IST
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യോമ സേനയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനും വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനുമുള്ള നിര്‍ദ്ദേശം നല്‍കി.
"undefined"

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ കാട്ടുതീയില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. നാല്‍പതോളം വിദ്യാര്‍ഥികള്‍ കാട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. കുരങ്ങണിയിലെ കുളുക്ക് മലയിലാണ് തീപിടിത്തമുണ്ടായത്. 

കോയമ്പത്തൂര്‍ ഈറോഡ് സ്വദേശികളായ ട്രക്കിംഗിനുപോയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘമാണ് കാട്ടില്‍ കുടുങ്ങിയിരിക്കുന്നത്.  കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യോമ സേനയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനും വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

തേനി കളക്ടറുമായി ദക്ഷിണ കമാന്‍ഡ് ബന്ധപ്പെട്ടതായി പ്രതിരോധമന്ത്രി അറിയിച്ചു. ജില്ലാ കളക്ടറുമായി സംസാരിച്ചെന്നും 15ഓളം വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചെന്നും മന്ത്രി ട്വീറ്റില്‍ കുറിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.