മെട്രോമാനെതിരെ വീണ്ടും മന്ത്രി സുധാകരന്‍

Sunday 11 March 2018 7:56 pm IST
ഇതാദ്യമായല്ല ശ്രീധരനെതിരെ മന്ത്രി സുധാകരന്‍ രംഗത്തെത്തുന്നത്. ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ ഡിഎംആര്‍സിയും ഇ ശ്രീധരനും ഇല്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്നും. നയപരമായ കാര്യങ്ങളില്‍ ശ്രീധരന്‍ ഇടപെടേണ്ടെന്നും സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.
"undefined"

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരനെതിരെ വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചിട്ടില്ല. അയാളെ ആരും ഓട്ടപ്പന്തയത്തില്‍ നിര്‍ത്തിയിട്ടില്ല. അയാളോട് ഓടാന്‍ ആരും പറഞ്ഞിട്ടുമില്ലെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇതാദ്യമായല്ല ശ്രീധരനെതിരെ മന്ത്രി സുധാകരന്‍ രംഗത്തെത്തുന്നത്. ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ ഡിഎംആര്‍സിയും ഇ ശ്രീധരനും ഇല്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്നും. നയപരമായ കാര്യങ്ങളില്‍ ശ്രീധരന്‍ ഇടപെടേണ്ടെന്നും സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. സല്‍പ്പേരുണ്ടെന്നു കരുതി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ടെന്നും. കൊടുക്കാത്ത കരാര്‍ ചോദിച്ചുവാങ്ങാന്‍ ശ്രീധരന് എന്ത് അധികരമാണുള്ളതെന്നും സുധാകരന്‍ ചോദിച്ചിരുന്നു.

നേരത്തെ, ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്മാറിയത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലമാണെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് കൂടിയായ ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്നും പിന്മാറുന്നതില്‍ നിരാശയുണ്ടെന്നും. പലതവണ കത്തയച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറുപടി ലഭിച്ചില്ല. . കരാര്‍ ഒപ്പിടുകയോ ഡിപിആര്‍ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്മാറിയിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ഓഫീസുകള്‍ ഡിഎംആര്‍സി അടച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.