ആലപ്പുഴ: കുമാരപുരം പഞ്ചായത്തില്‍ ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ബ്ലോക്കു തലത്തില്‍ നടത്തിയ ആരോഗ്യ സര്‍വേയില്‍ കണ്ടെത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്കുമാര്‍ പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച പരിസര ശുചിത്വവും രോഗപ്രതിരോധവും സംബന്ധിച്ച് ചെന്നാട്ട് പട്ടിക വര്‍ഗ കോളനിയില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പഞ്ചായത്തില്‍ തൊണ്ണൂറ്റിനാല് പേരാണ് ക്യാന്‍സര്‍ ബാധിതരായി കണ്ടെത്തിയിട്ടുള്ളത്.
ഹരിപ്പാട് ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ അര്ബുദബാധിതരുള്ളത് കുമാരപുരത്താണ്. ഈ സാഹചര്യത്തില്‍ അര്‍ബുദരോഗികള്‍ക്കുള്ള ചികിത്സ, സമീപനം, ബോധവത്കരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. രോഗികളുടെയും ബന്ധുക്കളുടെയും സംഗമം പതിനെട്ടിന് നടത്തും.
ചെന്നാട്ട് പട്ടികവര്ഗക്കോളനി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ബോധവത്കരണ ക്ലാസില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ഡി.സുഗേഷ് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: