ആലപ്പുഴ: പഴവീട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 19, 20, 21 തീയതികളില്‍ ആഘോഷിക്കും. 19നു രാവിലെ 8.30നു പുള്ളുവന്‍ പാട്ട്, 10നു തിരുവമ്പാടി ശ്രീപാര്‍വതി എന്‍എസ്എസ് കൂട്ടായ്മയുടെ ദേവി ഭാഗവത പാരായണം, വൈകിട്ട് ആറിനു അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം, രാത്രി ഏഴിനു സംഗീത വിരുന്ന്പ്രണവധ്വനി. എട്ടിനു മുട്ടത്തുകളരി, തിരുവമ്പാടി ക്ഷേത്രം, ആഞ്ഞിലിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നു ദേശതാലപ്പൊലി. ഒന്പതിനു നൃത്ത സംഗീതനാടകം.
20നു രാവിലെ എട്ടിനു കൈതവന എന്‍എസ്എസ് കരയോഗം വനിതാ കൂട്ടായ്മയുടെ ലളിത സഹസ്രനാമം, വൈകിട്ട് 6.45നു വനിതാസമാജത്തിന്റെ ദേശതാലപ്പൊലി എരുവംപറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന്. രാത്രി ഏഴിനു സംഗീതസദസ്സ് അരങ്ങേറ്റം.ഒന്പതിനു കളമെഴുത്തും പാട്ടും. 9.30നു നാടക.
21നു രാവിലെ 6.30നു കുംഭകുടാഭിഷേകം, ഒന്പതിനു തിരുവാഭരണം ചാര്‍ത്തല്‍, 10നും 11.130നും കുത്തിയോട്ടം, വൈകിട്ടു നാലിനു പടയണി വരവ്, ആറിനു അമ്മന്‍കുടം വരവ്, 6.45ന് കൈതവന, തിരുവമ്പാടി കരകള്‍ സംയുക്തമായി അവതരിപ്പിക്കുന്ന തായമ്പക, 8.30നു ഒറ്റത്തൂക്കം, ദേശതാലപ്പൊലി. 9.30നു സംഗീതസദസ്സ്, 12.30നു ഗരുഡന് പുറപ്പാട്. പറയ്ക്കെഴുന്നള്ളിപ്പ് നാളെ മുതല്‍ 17 വരെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: