നുഴഞ്ഞുകയറ്റ പ്രശ്‌നം പരിഹരിക്കും: ബിഎസ്എഫ്

Monday 12 March 2018 2:50 am IST
"undefined"

ബന്‍ഗോണ്‍(ബംഗാള്‍): പാക്കിസ്ഥാന്‍-ബംഗ്ലാദേശ് അതിര്‍ത്തികളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ പ്രശ്‌നം മൂന്നോ, അഞ്ചോ വര്‍ഷത്തിനുള്ളില്‍ പരിഹരിക്കുമെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ്മ. നുഴഞ്ഞുകയറ്റ ശ്രമവും കള്ളക്കടത്തും തടയുന്നതിന്റെ ഭാഗമായി അത്യാധുനിക സംവിധാനമായ കോംപ്രിഹെന്‍സീവ് ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്‌മെന്റ് സിസ്റ്റം (സിഐബിഎംഎസ്) ഉപയോഗിക്കാനും തീരുമാനമായെന്ന് ശര്‍മ്മ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ ഉണ്ടാകുന്ന അടിയന്തര നീക്കങ്ങള്‍ അറിഞ്ഞ് നിര്‍വ്വീര്യമാക്കാന്‍ സിഐബിഎംഎസ് സംവിധാനത്തിന് കഴിയും. 3-5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ-പാക്കിസ്ഥാന്‍-ബംഗ്ലാദേശ് അതിര്‍ത്തികളില്‍ ഇത് സ്ഥാപിക്കും.

ഇതിനുള്ള പ്രാരംഭനടപടിയായി ജമ്മുവിലെ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ അഞ്ചു കിലോമീറ്ററിലും, അസം ധുബ്രിയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലും സിഐബിഎംഎസ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. നിരപ്പല്ലാത്ത സ്ഥലങ്ങളിലൂടെയുള്ള കള്ളക്കടത്തും നുഴഞ്ഞുകയറ്റവും കണ്ടെത്തുക പ്രയാസമായതിനാലാണ് ഇലക്ട്രോണികസ് സംവിധാനത്തിലൂടെ നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. നിരപ്പായ സ്ഥലങ്ങളിലെ സൈന്യത്തിന്റെ നിരീക്ഷണം തുടരും. 

അതിനിടെ അതിര്‍ത്തിയിലെ കുറ്റകൃത്യങ്ങളും കള്ളക്കടത്തും ഇല്ലാതാക്കുന്നതിന് ബിഎസ്എഫും ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ബംഗ്ലാദേശ് (ബിജിബി) തമ്മില്‍ കൈകോര്‍ത്ത് ബിഎസ്എഫ് പോസ്റ്റുകളായ ഗുണാര്‍മഠ്, കല്യാണി ബിജിബിയുടെ പുത്ഖലി, ദൗലത്പൂര്‍ എന്നിവിടങ്ങിളില്‍ സംയുക്ത നീരീക്ഷണം ഏര്‍പ്പെടുത്തി. ഇതിനായി ഇരു വിഭാഗവും അതിര്‍ത്തി പ്രദേശങ്ങളിലെ ജില്ലാ ഭരണകൂടങ്ങളുടേയും എന്‍ജിഒകളുടേയും സഹായവും അഭ്യര്‍ത്ഥിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.