പ്രധാനമന്ത്രിയുടെ രാഖി സഹോദരി അന്തരിച്ചു

Monday 12 March 2018 2:55 am IST
"undefined"

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഖി സഹോദരി എന്നു വിഖ്യാതയായ ശര്‍ബതി ദേവി നൂറ്റിനാലാം വയസില്‍ അന്തരിച്ചു. 

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നുള്ള ശര്‍ബതി ദേവി കഴിഞ്ഞ വര്‍ഷമാണ് ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി മോദിക്കു രാഖി കെട്ടിക്കൊടുത്തത്. ശര്‍ബതി ദേവിയുടെ മകന്‍ അയച്ച കത്തിന് പ്രധാനമന്ത്രി നല്‍കിയ മറുപടിയാണ് രാഖ് സഹോദരി എന്ന വിശേഷണത്തിലേക്ക് ശര്‍ബതിയെ എത്തിച്ചത്. 

ശര്‍ബതിയുടെ സഹോദരന്‍ അമ്പതു വര്‍ഷം മുന്‍പ് മരിച്ചു. ആ സഹോദരന്റെ ഓര്‍മയിലാണ് പ്രധാനമന്ത്രിക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. 2017 ആഗസ്തില്‍ രക്ഷാബന്ധന്‍ ദിവസം ശര്‍ബതിയെ മോദി ദല്‍ഹിയേക്ക് ക്ഷണിച്ചു. പ്രായാധിക്യത്തെത്തുടര്‍ന്നുള്ള അവശതകള്‍ മൂലം വീല്‍ചെയറിലാണ് ശര്‍ബതി മോദിയെ കാണാന്‍ എത്തിയത്. മോദിയുടെ കൈയില്‍ രാഖി കെട്ടിയ ശേഷം കുറച്ചു സമയം സംസാരിച്ചിരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ ഈ ചിത്രങ്ങള്‍ പുറത്തു വിട്ടു. മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെ ഇത് റിപ്പോര്‍ട്ട് ചെയ്തു. മോദിയുടെ രാഖി സഹോദരി എന്നാണ് പിന്നീട് ശര്‍ബതി അറിയപ്പെട്ടത്. സംസ്‌കാരം ഇന്ന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.