നാഗാലാന്‍ഡ് എംഎല്‍എമാര്‍ക്ക് ഇന്നോവ തന്നെ വേണം

Monday 12 March 2018 3:05 am IST
"undefined"

ന്യൂദല്‍ഹി: യാത്രചെയ്യാന്‍ ഇന്നോവ തന്നെ വേണമെന്ന് ആവശ്യപ്പെട്ട് എന്‍പിഎഫ് എംഎല്‍എമാര്‍ നാഗാലാന്‍ഡ് നിയമസഭാ കമ്മീഷണര്‍ക്കും സെക്രട്ടറിക്കും കത്തയച്ചു. 27 പ്രതിപക്ഷ എംഎല്‍എമാരില്‍ 11 പേരാണ് കത്തയച്ചത്. റെനോള്‍ട്ട് ഡസ്റ്ററിന് പകരം ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ തന്നെ വേണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം. 

സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് തന്നെ സുഖയാത്ര ഉറപ്പ് വരുത്താനാണ് പ്രതിപക്ഷ എംഎല്‍എമാരുടെ നീക്കം. ശനിയാഴ്ചയാണ് എംഎല്‍എമാര്‍ കത്തെഴുതിയത്്. സെക്രട്ടറിയേറ്റ് തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന വാഹനം റെനോള്‍ട്ട് ഡസ്റ്ററാണെന്നും എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്ക് സാധ്യതയുള്ളതിനാല്‍ കത്തില്‍ ഒപ്പുവെച്ചിട്ടുള്ളവര്‍ക്ക് ടൊയോട്ട ഇന്നോവ ക്രിസ്റ്റ അനുവദിക്കണമെന്നാണ് അപേക്ഷ. മുന്തിയ ഇനം ഡസ്റ്ററിന് 13 ലക്ഷം രൂപയാണ് വില, ഇന്നോവ ക്രിസ്റ്റയ്ക്ക് 22 ലക്ഷം രൂപയും.വാഹനം മാറ്റി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ ഒപ്പു വെച്ചതായി എന്‍പിഎഫ് എംഎല്‍എ ഇംകോങ്ങ് എല്‍ ഇംചെന്‍ സ്ഥിരീകരിച്ചു. 

അതേസമയം പുതിയ എംഎല്‍എമാര്‍ക്ക് വാഹനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സെക്രട്ടറിയേറ്റ് തീരുമാനം ഇതുവരെ വ്യക്തമല്ല. നാഗാലാന്‍ഡിലെ കുന്നിന്‍ പ്രദേശങ്ങളില്‍ റോഡുകളുടെ അവസ്ഥ വളരെ മോശമാണെന്നതിനാലാണ് തങ്ങള്‍ ഇന്നോവ ആവശ്യപ്പെട്ടതെന്നാണ് എംഎല്‍എമാരുടെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.