ഗാന്ധിജി ഒപ്പിട്ട ഫോട്ടോയ്ക്ക് 27 ലക്ഷം

Monday 12 March 2018 3:15 am IST
"undefined"

ലണ്ടന്‍: ഗാന്ധിജി ഒപ്പിട്ട അപൂര്‍വ ചിത്രം ലണ്ടനില്‍ ഇരുപത്തേഴു ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റു. വിഖ്യാത വിദ്യാഭ്യാസ വിചക്ഷണനും സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയുമായിരുന്ന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയും ഗാന്ധിജിയും ഒന്നിച്ചുള്ള ഈ ചിത്രത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ നാലിരട്ടി വിലകിട്ടി എന്ന് ലേലം സംഘടിപ്പിച്ച സ്ഥാപനം അറിയിച്ചു.

രണ്ടാം വട്ടമേശ സമ്മേളനത്തിനായി ലണ്ടനില്‍ എത്തിയപ്പോള്‍ 1931 സപ്തംബറില്‍ എടുത്ത ചിത്രമാണിത്. ഇടതുകൈ കൊണ്ട് എം.കെ. ഗാന്ധി എന്നാണ് ഫോട്ടോയില്‍ ഒപ്പിട്ടിരിക്കുന്നത്. 

അസോസിയേറ്റ് പ്രസിന്റെ സീല്‍ ചിത്രത്തില്‍ പതിച്ചിട്ടുണ്ട്. ഗാന്ധിജിക്ക് ഒപ്പമുള്ളത് മാളവ്യയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. വലതു കൈയിലെ തള്ളവിരലില്‍ കടുത്ത വേദന അനുഭവപ്പെട്ടിരുന്നതിനാലാണ് ഇടതുകൈ കൊണ്ട് ഒപ്പിട്ടതെന്നും മൂന്നു നാലു മാസത്തേക്ക് ഈ അസ്വസ്ഥതയുണ്ടായിരുന്നെന്നും ആര്‍ആര്‍ എന്ന ലേല സ്ഥാപനത്തിന്റെ അറിയിപ്പില്‍ പറയുന്നു. 

രണ്ടു വട്ടം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്ന മദന്‍ മോഹന്‍ മാളവ്യ, നിസ്സഹകരണ പ്രക്ഷോഭമടക്കമുള്ള സ്വാതന്ത്ര്യസമര നീക്കങ്ങളില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.