എയിംസിലും മെഡിക്കല്‍/ഡന്റല്‍ പിജി

Monday 12 March 2018 3:40 am IST

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും (എയിംസ്) മിതമായ ഫീസ് നിരക്കില്‍ മെഡിക്കല്‍/ഡന്റല്‍ പിജി പഠനം നടത്താം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണിത്.

എയിംസില്‍ 2018 ജൂലൈ സെഷനിലാരംഭിക്കുന്ന എംഡി/എംഎസ്/എംസിഎച്ച് (6 വര്‍ഷം)/ഡിഎം (6 വര്‍ഷം)/എംഡിഎസ് കോഴ്‌സുകൡലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ മേയ് 6 ഞായറാഴ്ച  ദേശീയതലത്തില്‍ നടത്തുന്നതാണ്. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് രാവിലെ 10 മുതല്‍ 1 മണിവരെയും ഡന്റല്‍ കോഴ്‌സിന് രാവിലെ 10 മുതല്‍ 11.30 മണിവരെയുമാണ് പരീക്ഷ.

അപേക്ഷ ഓണ്‍ലൈനായി www.aiimsexams.org ല്‍ മാര്‍ച്ച് 28 വരെ സ്വീകരിക്കും.

എയിംസിന്റെ ന്യൂദല്‍ഹി, ഭോപ്പാല്‍, ഭുവനേശ്വര്‍, റായ്പൂര്‍, ജോധ്പൂര്‍, ഋഷികേശ് ക്യാമ്പസുകളിലായാണ് മെഡിക്കല്‍/ഡന്റല്‍ പിജി കോഴ്‌സുകള്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.aiimsexams.org ല്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.