കേരള മെഡിക്കല്‍/ഡന്റല്‍ പിജി

Monday 12 March 2018 3:50 am IST
"undefined"

കേരളത്തിലെ സര്‍ക്കാര്‍/സ്വകാര്യ-സ്വാശ്രയ/സഹകരണ മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ 2018 വര്‍ഷത്തെ മെഡിക്കല്‍ പിജി (ഡിഗ്രി/ഡിപ്ലോമ/ഡന്റല്‍ പിജി (എംഡിഎസ്) കോഴ്‌സുകളിലേക്കുള്ള ഇക്കൊല്ലത്തെ പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ (സിഇഇ) മാര്‍ച്ച് 14 ന് വൈകിട്ട് 5 മണിവരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. www.cee.kerala.gov.in-ല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇതു സംബന്ധിച്ച വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.cee-kerala.org  ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷാഫീസ് 1000 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 500 രൂപ. നീറ്റ്-പിജി (മെഡിക്കല്‍/ഡന്റല്‍) 2018 പരീക്ഷയുടെ റാങ്ക് പരിഗണിച്ച് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന മെരിറ്റ് ലിസ്റ്റില്‍നിന്നുമാണ് അഡ്മിഷന്‍.

സ്‌റ്റേറ്റ് ക്വാട്ടയില്‍ വിവിധ ഡിസിപ്ലിനുകളിലായി സംസ്ഥാനത്തെ ഗവണ്‍മെന്റ് കോളേജുകളില്‍ മെഡിക്കല്‍ പിജി ഡിഗ്രി കോഴ്‌സില്‍ 307 സീറ്റുകളും പിജി ഡിപ്ലോമ കോഴ്‌സില്‍ 79 സീറ്റുകളും തിരുവനന്തപുരം ആര്‍സിസിയില്‍ മെഡിക്കല്‍ പിജിക്ക് 5 സീറ്റുകളും ലഭ്യമാണ്. വാര്‍ഷിക ട്യൂഷന്‍ ഫീസായി പിജി ഡിഗ്രിക്ക് 60,000 രൂപയും പിജി ഡിപ്ലോമക്ക് 50,000 രൂപയും നല്‍കണം. കോഷന്‍ ഡിപ്പോസിറ്റ് 20,000 രൂപ. മറ്റിനങ്ങളില്‍ 20,000 രൂപയും നല്‍കേണ്ടതുണ്ട്.

എംബിബിഎസ് ബിരുദവും ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പും (2018 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കണം) ഉള്ളവര്‍ക്ക് മെഡിക്കല്‍ പിജി ഡിഗ്രി/ഡിപ്ലോമാ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.

കേരളത്തിലെ സര്‍ക്കാര്‍ ഡന്റല്‍ കോളേജുകളിലായി സ്‌റ്റേറ്റ് ക്വാട്ടയില്‍ 35 സീറ്റുകളാണ് എംഡിഎസ് കോഴ്‌സിനുള്ളത്. വാര്‍ഷിക ട്യൂഷന്‍ ഫീസ് 60,000 രൂപ. കോഷന്‍ ഡിപ്പോസിറ്റ് 10,000 രൂപ. മറ്റ് പലവക ഇനത്തില്‍ 10,000 രൂപകൂടി നല്‍കേണ്ടതുണ്ട്.

ബിഡിഎസ് ബിരുദവും ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പും (2018 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കണം) സംസ്ഥാന ഡന്റല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് എംഡിഎസ് കോഴ്‌സിന് അപേക്ഷിക്കാം. പ്രായപരിധിയില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.