ഛേത്രിയുടെ ഹാട്രിക്കില്‍ ബംഗളൂരു ഫൈനലില്‍

Monday 12 March 2018 4:20 am IST
"undefined"

ബംഗളൂരു: ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കില്‍ ബംഗളൂരു എഫ് സി ഇന്ത്യന്‍ സൂ്പ്പര്‍ ലീഗിന്‍െ ഫൈനലില്‍ കടന്നു. ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ സെമിയില്‍ പൂനെ സിറ്റിയെ ഒന്നിനെതിരെ മൂന്ന്് ് ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗളൂരു ഇതാദ്യമായി ഐ എസ് എല്ലിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. പൂനെയില്‍ നടന്ന ആദ്യ പാദ സെമിയില്‍ ഇരുടീമുകളും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞു. 

ഇരു പകുതികളിലുമയാണ് സുനില്‍ ഛേത്രി ഗോളുകള്‍ നേടിയത്. പതിനഞ്ചാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. രണ്ടാം പുകതിയില്‍ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോളും 89-ാം മിനിറ്റില്‍ മൂന്നാം ഗോളും സ്‌കോര്‍ ചെയ്ത് സുനില്‍ ബംഗളൂരുവിനെ ഫൈനലിലേക്ക് കടത്തിവിട്ടു. ഇതാദ്യമായാണ് ബംഗളൂരു ഐഎസ്എല്ലില്‍ മത്സരിക്കുന്നത്. ജോനാഥന്‍ ലൂക്കയാണ് പൂനെയുടെ ഏക ഗോള്‍ നേടിയത്.

കലാശക്കളിക്ക് അര്‍ഹതനേടാന്‍ വിജയം തന്നെ അനിവാര്യമായിരുന്ന ബംഗളുരവിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. മിക്കുവിന്റ നീക്കം പക്ഷെ ഗോളായില്ല.

പൂനെയും ഒപ്പത്തിനൊപ്പം  പൊരുതിയതോടെ കളി ആവേശകരമായി. പതിനഞ്ചാം മിനിറ്റില്‍ ബംഗളൂരു  മുന്നിലെത്തി. പൂനെയുടെ പ്രതിരോധ തകര്‍ച്ചയാണ് ഗോളിന് വഴിയൊരുക്കിയത്്്. പന്തുമായി കുതിച്ച സുനില്‍ ഛേത്രി ഉദാന്തിന് പാസ് നല്‍കി. ഉദാന്ത് പന്ത് ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ടു. ഓടിക്കയറിയ സുനില്‍ തലകൊണ്ട് പ്ന്ത് വലയിലാക്കി.

ഇടവേളയ്ക്ക് ബംഗളൂരു 1-0 ന് മുന്നിട്ടുനിന്നു.അറുപത്തിയഞ്ചാം മിനിറ്റില്‍ പന്തുമായി പൂനെയുടെ ബോക്‌സില്‍ കയറിയ സുനില്‍ ഛേത്രിയെ സാര്‍ഥക്ക് തളളിയിതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഛേത്രിക്ക് ലക്ഷ്യം തെറ്റിയില്ല. പന്ത് വലയില്‍ കയറി.

അവസാന നിമിഷങ്ങളില്‍ തകര്‍ത്തുകളിച്ച പൂനെ ഒരു ഗോള്‍ മടക്കി. ഫ്രീകിക്കിലൂടെ ജോനാഥന്‍ ലൂക്കയാണ് ഗോള്‍ നേടിയത്. കളിയവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ഛേത്രി മൂന്നാം ഗോളും നേടി ഹാട്രിക്ക് പൂര്‍ത്തിയാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.