മലാഗയെയും മറികടന്ന് ബാഴ്‌സ

Monday 12 March 2018 3:57 am IST

മാഡ്രിഡ് : മകന്റെ ജനനവുമായി ബന്ധപ്പെട്ട് ആശുപത്രിയിലേക്ക് പോയ ലയണല്‍ മെസിയെ കൂടാതെയിറങ്ങിയ ബാഴ്‌സലോണക്ക് ലൂയിസ് സുവാരസും ഫിലിപ്പി കുടിഞ്ഞോയും വിജയമൊരുക്കി. ലാലിഗയില്‍ പത്ത്‌പേരുമായി കളിച്ച മലാഗയെ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു.

ഈ വിജയത്തോടെ 28 മത്സരങ്ങളില്‍ 72 പോയിന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 61 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്തും. ഐബറിനെ തകര്‍ത്ത റയല്‍ മാഡ്രിഡ് 57 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്്.

ലൂയിസ് സുവാരസും ഫിലിപ്പി കുടിഞ്ഞോയുമാണ് ബാഴ്‌സക്കായി ഗോളുകള്‍ നേടിയത്്. ആശുപത്രിയിലെ ടെലിവിഷനിലൂടെ മെസി സഹളിക്കാര്‍ ഗോള്‍ നേടി ടീമിന് വിജയിക്കുന്നത് വീക്ഷിച്ചു.

മെസിയുടെ അഭാവത്തിലും ബാഴ്‌സ് കുതിച്ചുമുന്നേറി. ആദ്യത്തെ 28 മിനിറ്റില്‍ അവര്‍ രണ്ട് ഗോ്‌ളും മലാഗയുടെ വലയില്‍ അടിച്ചുകയറ്റി. മുപ്പതാം മിനിറ്റില്‍ ജോര്‍ഡി അല്‍ബയെ ഫൗള്‍ ചെയ്തതിന് സാമുവല്‍ ഗാര്‍ഷ്യ ചുമപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ മലാഗയുടെ തിരിച്ചുവരവ് അസാധ്യമായി.

മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റില്‍ ബാഴ്‌സലോണ ഗോള്‍ നേടി മുന്നിലെത്തി. സുവരസാണ് ആദ്യം ഗോള്‍ നേടിയത്.

പതിമൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഫിലിപ്പി കുടിഞ്ഞോയും ലക്ഷ്യം കണ്ടതോടെ ബാഴ്‌സ വിജയവഴിയിലായി.

മുപ്പതാം മിനിറ്റിനുശേഷം പത്ത് പേരുമായി പൊരുതിയ മലാഗയ്ക്ക് ബാഴ്‌സയുടെ പ്രതിരോധം തകര്‍ത്ത് ഗോളടിക്കാനായില്ല.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിലാണ് റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐബറിനെ പരാജയപ്പെടുത്തിയത്.മറ്റൊരു മത്സരത്തില്‍ വലന്‍സിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെവിയയെ തോല്‍പ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.