മെറ്റ്‌സിനെ തകര്‍ത്ത് പിഎസ്ജി

Monday 12 March 2018 4:15 am IST
"undefined"

പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡില്‍ നിന്നേറ്റ തോല്‍വിയുടെ കറകള്‍ മെറ്റ്‌സിനെ മുക്കി പിഎസ്ജി (പാരീസ് സെന്റ്ജര്‍മയിന്‍സ് ) കഴുകിക്കളഞ്ഞു. ലീഗ് ഒന്നില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന മെറ്റ്‌സിനെ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തത്.

യുവതാരമായ ക്രിസ്റ്റഫറിന്റെ ഇരട്ട ഗോളാണ് പിഎസ്ജിക്ക് അനായാസ വിജയമൊരുക്കിയത്്. തോമസ്് മ്യൂനിയര്‍,  എംബാപ്പെ, തിയാഗോ സില്‍വ എന്നിവരും ലക്ഷ്യം കണ്ടു.

ഈ വിജയത്തോടെ പിഎസ്ജി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത്് തുടരുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മോണാക്കോയെക്കാള്‍ പതിനാല് പോയിന്റിന് മുന്നിലാണ് പിഎസ്ജി. 

കഴിഞ്ഞ ചൊവ്വാഴ്ച സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനോട് തോറ്റതോടെ പിഎസ്ജി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്്.

ലീഗ് ഒന്നില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മൊണാക്കോ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍കക് സ്ട്രാസ്ബറോയെ പരാജയപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.