മുഷ്ഫിക്കറിന്റെ നാഗിന്‍ നൃത്തം വൈറലായി

Monday 12 March 2018 4:10 am IST
"undefined"

കൊളംബോ: ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന്റെ നാഗിന്‍ നൃത്തം  സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ജനശ്രദ്ധ നേടുന്നു. നിദാഹസ് ടൂര്‍ണമെന്റില്‍ ശനിയാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍  ബംഗ്ലാദേശിന്റെ വിജയ ശില്പി മുഷ്ഫിക്കര്‍ റഹീമിന്റെ വിജയാഘോഷമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.

വിജയ റണ്‍ നേടിയ മുഷ്ഫിക്കര്‍ ഗ്രൗണ്ടില്‍ തുള്ളിച്ചാടുകയും കൈകള്‍ തലയ്ക്കു മീതെ പിടിച്ച് സര്‍പ്പത്തെ പോലെ നൃത്തം ചെയ്യുകയുമായിരുന്നു.  ക്രിക്കറ്റ് പ്രേമികള്‍ മുഷ്ഫിക്കറിന്റെ പ്രകടനത്തെ ബോളിവുഡിലെ പ്രശസ്തമായ നാഗിന്‍ നൃത്തത്തോട് ഉപമിച്ച് കമന്റുകള്‍ ഇടാന്‍ തുടങ്ങിയതോടെ ദൃശ്യത്തിന് പ്രചാരമേറി. 4 സിക്‌സും 5 ബൗണ്ടറികളുമടക്കം 35 ബോളുകളില്‍ നിന്ന് 72 റണ്‍സ് നേടിയാണ് മുഷ്ഫീക്കര്‍ റഹീം ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.