അഖിലിന് സ്വര്‍ണം

Monday 12 March 2018 4:05 am IST

മെക്‌സിക്കോ: ഇന്ത്യയുടെ അഖില്‍ ഷയോരന്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ മൂന്ന് പോസിഷനില്‍ സ്വര്‍ണമെഡല്‍ നേടി. ലോകകപ്പില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്. ഇതോടെ ഇന്ത്യ മെഡല്‍ നിലയില്‍ ഒന്നാം സ്ഥാനം നേടുമെന്ന് ഉറപ്പായി.

ഫൈനലില്‍ 455.6 പോയിന്റു നേടിയാണ് അഖില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്ട്രിയയുടെ ബേണ്‍ഹാര്‍ഡ് വെള്ളി നേടി. - 452 പോയിന്റ്. 442.3 പോയിന്റു നേടിയ ഇസ്താവന്‍ പെനിക്കാണ് വെങ്കലം.ഹങ്കറിയുടെ ഇതിഹാസ താരം പിറ്റര്‍ സിദി, ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് അലെക്‌സീസ് റെയ്‌നോള്‍ഡ്, എയര്‍ റൈഫിള്‍ സ്വര്‍ണമെഡല്‍ ജേതാവ് ഇസ്താവന്‍ പെനി തുടങ്ങിയ പ്രമുഖര്‍ ഈ ഇനത്തില്‍ മത്സരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.