മന്‍മോഹന്‍ വൈദ്യയും മുകുന്ദയും സഹസര്‍കാര്യവാഹ്മാര്‍

Monday 12 March 2018 5:20 am IST
"undefined"

നാഗ്പൂര്‍: ആര്‍എസ്എസിന് പുതിയ രണ്ടു സഹ സര്‍കാര്യവാഹന്മാര്‍ കൂടി. നാഗപൂരില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയുടെ സമാപന സഭയിലാണ് സര്‍കാര്യവാഹ് സുരേഷ് ജോഷി പുതിയ ചുമതലകള്‍ പ്രഖ്യാപിച്ചത്. അഖില ഭാരതീയ പ്രചാര്‍ പ്രമുഖായിരുന്ന ഡോ. മന്‍മോഹന്‍ വൈദ്യ, സഹ ബൗദ്ധിക് പ്രമുഖായിരുന്ന മുകന്ദ എന്നിവരാണ് പുതിയ സഹസര്‍കാര്യവാഹകന്മാര്‍. 

സുരേഷ് സോണി, ദത്താത്രേയ ഹൊസബാളെ, ഡോ. കൃഷ്ണ ഗോപാല്‍, ഭാഗയ്യ എന്നിവരാണ് നിലവില്‍ സഹസര്‍കാര്യവാഹ് ചുമതല വഹിക്കുന്നത്. സഹസമ്പര്‍ക്ക പ്രമുഖായിരുന്ന അരുണ്‍കുമാര്‍ പ്രചാര്‍ പ്രമുഖായി പ്രവര്‍ത്തിക്കും. ജമ്മു കശ്മീര്‍ പ്രാന്തപ്രചാരകായിരുന്ന രമേശ് പപ്പ സഹ സമ്പര്‍ക്കപ്രമുഖായി ചുമതലയേല്‍ക്കും. 

കേരളം, തമിഴ്‌നാട് ഉള്‍ക്കൊള്ളുന്ന ദക്ഷിണ ക്ഷേത്രത്തിന്റെ കാര്യവാഹായ എസ്. രാജേന്ദ്രന്‍ വിശ്വവിഭാഗിന്റെ സഹസംയോജക് എന്ന ചുമതല കൂടി വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.