ഹൈക്കോടതി വിമര്‍ശനം; ജേക്കബ് തോമസ് പബ്ലിക് മാസ്റ്ററല്ല

Monday 12 March 2018 9:42 am IST
കുടുംബത്തിനും തനിക്കും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച്‌ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
"undefined"

കൊച്ചി: ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. എല്ലാവരും നിയമത്തിന് വിധേയരെന്ന് വിമര്‍ശിച്ച ഹൈക്കോടതി, ജേക്കബ് തോമസ് പബ്ലിക് സെര്‍‌വെന്റാണെന്നും പബ്ലിക് മാസ്റ്ററല്ലെന്നും  ഓര്‍മ്മപ്പെടുത്തി. കുടുംബത്തിനും തനിക്കും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച്‌ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

ജേക്കബ് തോമസിന് മുകളില്‍ അധികാര കേന്ദ്രങ്ങളുണ്ടെന്ന് ഓര്‍ക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഇത് സംബന്ധിച്ച്‌ പ്രധാനമന്ത്രിക്കും വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും ജേക്കബ് തോമസ് ഹര്‍ജിയില്‍ പറഞ്ഞു.

അതേ സമയം വിസില്‍ ബ്ലോവറിന്റെ സംരക്ഷണം ജേക്കബ് തോമസിനില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രധാന വിജിലന്‍സ് കേസുകളുടെ അന്വേഷണം ജേക്കബ് തോമസിനില്ലെന്നും സര്‍ക്കാര്‍ കോടിതിയില്‍ അറിയിച്ചു. കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്കുള്ള സംരക്ഷണം എത്രയും വേഗം നല്‍കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.