അനന്ത്‌നാഗ് ഏറ്റുമുട്ടല്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

Monday 12 March 2018 10:23 am IST
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ശ്രീനഗറിലും സുരക്ഷ ശക്തിപ്പെടുത്തി.
"undefined"

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഇതേതുടര്‍ന്നു പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ശ്രീനഗറിലും സുരക്ഷ ശക്തിപ്പെടുത്തി. ഹകൂര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരത്തെത്തുടര്‍ന്നു തെരച്ചിലിനെത്തിയ സൈന്യത്തിനുനേരെ ഭീകരര്‍ നിറയൊഴിച്ചു. ശക്തമായി തിരിച്ചടിച്ച സൈന്യം ഭീകരരെ വെടിവച്ചു കൊല്ലുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.