തിരുവനന്തപുരം: കശുവണ്ടി മേഖലയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രതിപക്ഷം നിയമസഭയില്‍നിന്നും ഇറങ്ങിപ്പോയി.
അടൂര്‍ പ്രകാശ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ ആത്മഹത്യയുടെ വക്കിലാണെന്നും അടൂര്‍ പ്രകാശ് സഭയില്‍ പറഞ്ഞു.
ആവശ്യമായ തോട്ടണ്ടി ലഭ്യമായാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂവെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതോടെ സ്പീക്കര്‍ അടയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: