നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനാവില്ല

Monday 12 March 2018 12:29 pm IST
"undefined"

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ വൈകിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് ഹൈക്കോടതി. നിര്‍ണായകമായ പല രേഖകളും ലഭ്യമാകാത്ത സാഹചര്യത്തില്‍ വിചാരണ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

കേസില്‍ വിചാരണ നടപടികള്‍ ഈ മാസം 14ന് ആരംഭിക്കാനിരിക്കേയാണ് നിര്‍ണായക നീക്കവുമായി ദിലീപ് കോടതിയില്‍ എത്തിയത്. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ കിട്ടിയ ശേഷം മാത്രമെ വിചാരണ തുടങ്ങാവൂ എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. തനിക്കെതിരായ മു‍ഴുവന്‍ തെളിവുകളുടെയും പകര്‍പ്പ് ലഭിക്കാന്‍ പ്രതിയെന്ന നിലയില്‍ അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ഇരയെ അപമാനിക്കലാണ് ദിലീപിന്റെ ലക്ഷ്യമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസ് മാര്‍ച്ച്‌ 21ന് വീണ്ടും പരിഗണിക്കും.

കേസിലെ മുഴുവന്‍ രേഖകളും പ്രതിയെന്ന നിലയ്ക്ക് വിട്ടുകിട്ടാന്‍ ദിലീപിന് അര്‍ഹതയുണ്ടെന്നും അത് തടഞ്ഞ മജിസ്ട്രേറ്റ് കോടതിയുടെ നടപടി നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നടിയുടെ സ്വകാര്യത അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് വിട്ടുനല്‍കാന്‍ കഴിയാത്തതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം, കോടതി നിര്‍ദേശിക്കുന്ന നിബന്ധനയോടെ രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.