കൊച്ചി: കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. വൈകിട്ട് അഞ്ച് മണിക്കാണ് യോഗം.
അടുത്ത 36 മണിക്കൂര്‍ നേരത്തേയ്ക്ക് കന്യാകുമാര്‍, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തരുതെന്ന് ജില്ലാകളക്ടര്‍ കെ. വാസുകി അറിയിച്ചു. തീരമേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ റവന്യൂ, ഫിഷറീസ് വകുപ്പുകള്‍ക്കും കോസ്റ്റര്‍ പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൂട് കാലാവസ്ഥയായതിനാല്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കടലില്‍ അമ്പത് കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: