താരം ജയപ്രദ വെറും കൂത്താടിയെന്ന് ഖാന്‍

Monday 12 March 2018 12:41 pm IST
ജയപ്രദയ്ക്കെതിരേ നുണ പ്രചാരണം മാത്രമല്ല, വ്യാജ സിഡിയും പുറത്തിറക്കി. ജയപ്രദയെ മോശക്കാരിയായി ചിത്രീകരിക്കുന്ന കൃത്രിമ ഫോട്ടോകളായിരുന്നു അതില്‍.
"undefined"

ന്യൂദല്‍ഹി: ചലച്ചിത്രതാരം ജയപ്രദ വെറും 'കൂത്താടി' (ഡാന്‍സര്‍) യെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ അസം മൊഹമ്മദ് ഖാന്‍. സ്ത്രീ ലമ്പടനായ അലാവുദ്ദീന്‍ ഖില്‍ജിയും ഖാനും ഒരേപോാലെയെന്ന് ജയപ്രദ. വിവാദം ശക്തമാകുമ്പോള്‍ പുറത്തുവരുന്നത് സമാജ് വാദി പാര്‍ട്ടിയിലെ നേതാക്കളുടെ പഴയ നാണംകെട്ട കഥകള്‍.

തെരഞ്ഞെടുപ്പ് കാലത്ത് ജയപ്രദയ്ക്കെതിരേ ഒരേ പാര്‍ട്ടിയിലായിട്ടും തമ്മില്‍ കടുത്ത വൈരമായിരുന്നു. ജയപ്രദയ്ക്കെതിരേ നുണ പ്രചാരണം മാത്രമല്ല, വ്യാജ സിഡിയും പുറത്തിറക്കി. ജയപ്രദയെ മോശക്കാരിയായി ചിത്രീകരിക്കുന്ന കൃത്രിമ ഫോട്ടോകളായിരുന്നു അതില്‍. ഇവര്‍ തമ്മിലുള്ള തര്‍ക്കവും വിവാദവും ശക്തമാകെ സമാജ് വാദി പാര്‍ട്ടി ജയപ്രദയ്ക്കെതിരേ നടപടിയെടുത്ത് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. 

കഴിഞ്ഞ ദിവസം പത്മാവത് സിനിമ കണ്ട ശേഷം സിനിമയില്‍ വിടനും സ്ത്രീ ലമ്പടനുമായ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയെ കണ്ടപ്പോള്‍ തനിക്ക് അസം ഖാനെ ഓര്‍മ്മ വന്നുവെന്ന് ജയപ്രദ ട്വീറ്റ് ചെയ്തു. ഇതിനു മറുപടിയായാണ് മോശം അര്‍ത്ഥത്തില്‍ ജയപ്രദയെ 'ഡാന്‍സര്‍' എന്നു വിളിച്ച് ഖാന്‍ പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.