ലഷ്‌ക്കറില്‍ വിള്ളല്‍; പുതിയ സംഘടനയുമായി അമീര്‍ ഹംസ

Monday 12 March 2018 12:53 pm IST
ഹഫീസ് നടത്തി വരുന്ന ജമാത്ത് ഉദ് ധവ, ഫലാ ഇ ഇന്‍സാനിയത് എന്നീ സംഘടനകളില്‍ നിന്ന് അമീര്‍ ഹംസയ്ക്ക് ഫണ്ട് ലഭിച്ചിരുന്നു. എന്നാല്‍ ഫണ്ട് നിരോധനം വന്നതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് സംഘടനയെ വിളളലിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
"undefined"

ന്യൂദല്‍ഹി: ആഗോള ഭീകര സംഘടനയായ ലഷ്‌ക്കര്‍-ഇ-തൊയ്ബയില്‍ വിള്ളല്‍. കൊടും ഭീകരന്‍ ഹഫീസ് സയ്യിദിന്റെ സംഘടനയായ ജമാത്ത് ഉദ് ദവയ്ക്ക് ഫണ്ടിംഗ് ലഭിക്കുന്നത് പാക്ക് സര്‍ക്കാര്‍ നിരോധിച്ചതോടെ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഭീകര സംഘടനയില്‍ വിള്ളലുണ്ടാകാന്‍ കാരണമായതെന്നാണ് അറിയുന്നത്.

ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ലഷ്‌ക്കര്‍ രൂപീകരിച്ചവരിലൊരാളായ മൗലാന അമീര്‍ ഹംസ, 'ജെയ്‌ഷെ ഇ മന്‍ഖഫാ' എന്നപേരില്‍ പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹഫീസിന്റെ അടുത്ത അനുയായി ആയിരുന്നു അമീര്‍ ഹംസ.

ഹഫീസ് നടത്തി വരുന്ന ജമാത്ത് ഉദ് ധവ, ഫലാ ഇ ഇന്‍സാനിയത് എന്നീ സംഘടനകളില്‍ നിന്ന് അമീര്‍ ഹംസയ്ക്ക് ഫണ്ട് ലഭിച്ചിരുന്നു. എന്നാല്‍ ഫണ്ട് നിരോധനം വന്നതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് സംഘടനയെ വിളളലിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.