കൊന്നത് 'രാഹുലിന്റെ അച്ഛനെ'യല്ല; ദുരൂഹതകള്‍ ഏറെയുണ്ട്

Monday 12 March 2018 1:19 pm IST
കൊലപാതകം സാമ്പത്തിക നേട്ടത്തിന് നടത്തിയതാണെന്ന് സംശയിക്കുന്നുവെന്നും ദുരൂഹതകള്‍ അന്വേഷിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.

ന്യൂദല്‍ഹി: രാജീവ് ഗാന്ധിയെ കൊന്നവരോട് തന്റെ കുടുംബം ക്ഷമിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരേ സുബ്രഹ്മണ്യന്‍ സ്വാമി. കൊലപാതകം സാമ്പത്തിക നേട്ടത്തിന് നടത്തിയതാണെന്ന് സംശയിക്കുന്നുവെന്നും ദുരൂഹതകള്‍ അന്വേഷിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. 

സ്വാമി പറയുന്നു:

1. രാജീവ് ഗാന്ധിയെ വധിച്ചതിന് കാരണമായി പറയുന്നത് ശ്രീലങ്കയിലേക്ക് സമാധാന സേനയെ അയച്ചത് രാജീവാണെന്നതാണ്. എന്നാല്‍, ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് സേനയെ അയച്ചത്. അപ്പോള്‍ രാജീവിനെ കൊന്നിട്ട് എന്താകാന്‍.

2. മാപ്പുനല്‍കിയെന്നും ക്ഷമിച്ചെന്നുമുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന രാജ്യസ്‌നേഹം ഇല്ലായ്മയാണ്. രാജീവ് ദേശസ്‌നേഹിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലത്ത് കൊലപ്പെടുത്തിയവരോട് ഒരു ദാക്ഷിണ്യവും പാടില്ല. കേസില്‍ പ്രതി നളിനിക്ക് ആദ്യം വധശിക്ഷ കൊടുത്തത് പിന്നീട് ജീവപര്യന്തരമാക്കി. നമ്മുടെ മുന്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ വിദേശ രാജ്യവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചവരോട് എന്തിന് ദാക്ഷിണ്യം കാണിക്കണം. രാഹുലിന്റെ പ്രസ്താവന ദേശസ്‌നേഹം ഇല്ലായ്മയാണ് കാണിക്കുന്നത്. െകാലയാളിക്ക് ശിക്ഷ കൊടുത്തത് രാഹുലിന്റെ അച്ഛനെ കൊന്നതിനല്ല, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയെ വധിച്ചതിനാണ്.

3. എല്‍ടിടിയുമായി രാഹുല്‍ വധത്തിന് ചില ധാരണകള്‍ ഉണ്ടായതായി സംശയിക്കണം. അന്വേഷണം വേണം.

4. കൊലയാളികള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോള്‍, അവരുടെ ബന്ധുക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും ജയിലില്‍ പോയി കാണാന്‍ കഴിയില്ലെന്നിരിക്കെ പ്രിയങ്ക ഗാന്ധി ജയിലില്‍ കൂടിക്കാഴ്ച നടത്തിയതെങ്ങനെ. പ്രിയങ്ക ബന്ധുവാണോ? 

5. ശിക്ഷിക്കപ്പെട്ട നളിനിയുടെ മകളുടെ വിദ്യാഭ്യാസം സോണിയ നേരിട്ട് ഇംഗ്ലണ്ടില്‍ ഏര്‍പ്പാടാക്കി. നളിനിക്ക് ഇന്ദിരാഗാന്ധി സര്‍വകലാശാലയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ സ്‌കോളര്‍ഷിപ് ഏര്‍പ്പാടാക്കിക്കൊടുത്തു. എന്തിനാണ് ഈ സഹതാപവും അനുതാപവുമെന്ന് മനസിലാകുന്നില്ല. ചില കുഴപ്പങ്ങളെന്തൊക്കെയോ ഉണ്‌ടെന്ന് ഞാന്‍ സംശയിക്കുന്നു, സ്വാമി വിശദീകരിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.