ന്യൂദല്‍ഹി: സുനന്ദ പുഷ്കര്‍ വധക്കേസില്‍ പറയാനുള്ളത് പറയാന്‍ അവസരം നല്‍കാം, അഭിമുഖത്തിന് തയ്യാറുണ്ടോ എന്ന് റിപ്പബ്ലിക് ടിവി ചാനല്‍ തലവന്‍ അര്‍ണബ് ഗോസ്വാമി ഡോ. ശശിതരൂരിനെ വെല്ലുവിളിക്കുന്നു.
കേസില്‍ പുതിയ വെളിപ്പെടുത്തലുകളും തെളിവുകളും വന്ന സാഹചര്യത്തില്‍ ഔദ്യോഗികമായി കത്തയച്ചാണ് അഭിമുഖത്തിന് അവസരം ചോദിച്ചിരിക്കുന്നത്.
ഒരു മണിക്കൂര്‍- ഒന്നര മണിക്കൂര്‍ അഭിമുഖത്തിന് തയ്യാറാകുമോ? സുനന്ദ കൊലക്കേസില്‍ പറയാനുള്ളത് പറയാനും സുതാര്യതയ്ക്കുമാണ് ഈ അഭിമുഖ അവസരം ചോദിക്കുന്നത്. ശശി തരൂരിന്റെ ഇ മെയില്‍ ഐഡിയില്‍ അയച്ച കത്തിന്റെ പകര്‍പ്പും ടിവി പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: