മിര്‍സാപൂര്‍ സൗരോര്‍ജ്ജ പദ്ധതി മോദി രാജ്യത്തിന് സമര്‍പ്പിച്ചു

Monday 12 March 2018 3:00 pm IST
"undefined"

വാരാണസി: നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം  പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസിയിലെത്തി. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പദ്ധതിയായ മിര്‍സാപൂര്‍ പവര്‍ പ്ലാന്റ് ഇരുവരും ചേര്‍ന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. 

380 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന മിര്‍സാപൂര്‍ സൗരോര്‍ജ്ജ പ്ലാന്റില്‍ നിന്നും 75 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുക. ഫ്രഞ്ച് സോളാര്‍ കമ്പനിയുമായി സഹകരിച്ചാണ് മിര്‍സാപൂര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുനന്ത്. നേരത്തെ സൗരോര്‍ജ്ജ വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പതിനാലോളം കരാറുകളില്‍ ഇന്ത്യും ഫ്രാന്‍സും ഒപ്പിട്ടിരുന്നു. 

വരാണസിയിലെത്തിയ പ്രധാനമന്ത്രിയേയും ഫ്രഞ്ച് പ്രസിഡന്റിനെയും  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി സ്വീകരിച്ചു. ഇരുനേതാക്കളും ഇന്ന് ഉത്തര്‍പ്രദേശില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഗംഗാ നദിയില്‍ ബോട്ട് യാത്ര നടത്തിയതിനു ശേഷം കരകൗശലവിദഗ്ദരുടൊപ്പം ഫ്രഞ്ച് പ്രസിഡന്റ് സമയം ചെലവഴിക്കും. ദീന്‍ ദയാല്‍ ഉപാധ്യയ് ഹസ്തകല സങ്കുലിലാണ് കരകൗശലവിദഗ്ദര്‍ക്കൊപ്പമുള്ള സംവാദം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.