എംപിസ്ഥാനം: വാര്‍ത്തകള്‍ക്കു പിന്നില്‍ കോഴിക്കോട്ടെ പത്രക്കാരനെന്ന് വെള്ളാപ്പള്ളി

Monday 12 March 2018 3:20 pm IST

ആലപ്പുഴ: തുഷാറിന് എംപി സ്ഥാനമെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത് കോഴിക്കോട്ടു നിന്നുള്ള മാദ്ധ്യമ പ്രവര്‍ത്തകനാണെന്ന് വെള്ളാപ്പള്ളി നടേശന്‍. തുഷാറോ ബിഡിജെഎസോ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും വി. മുരളീധരന്‍ രാജ്യസഭാ എംപി സ്ഥാനത്തിന് മുമ്പേ യോഗ്യനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാറിന് എംപി സ്ഥാനം എന്ന വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ കോഴിക്കോട് നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണ്. രാജ്യസഭാ എംപി സ്ഥാനത്തിന് തുഷാറിനേക്കാള്‍ യോഗ്യനാണ് ബിജെപിയുടെ വി.മുരളീധരന്‍. കേരളത്തില്‍ നിന്ന് എംപിയായി പരിഗണിക്കേണ്ടിയിരുന്ന ആദ്യത്തെ ആള്‍ മുരളീധരനായിരുന്നു, വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.