വി. മുരളീധരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Monday 12 March 2018 4:28 pm IST
"undefined"

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ രാജ്യസഭയിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് പത്രിക നല്‍കി. ഉച്ചയ്ക്ക് 1.30ന് മഹാരാഷ്ട്ര നിയമസഭയിലെത്തി നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി വിലാസ് അത്‌വാലെക്കാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. രണ്ട് സെറ്റ് പത്രികകളാണ് നല്‍കിയത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ, ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ റാവുസാഹേബ് പാട്ടീല്‍ ഡാന്‍വെ എം.പി, മഹാരാഷ്ട്ര പാര്‍ളലമെന്ററി കാര്യ മന്ത്രി ഗിരീഷ് ബാപ്പഡ് എന്നിവരോടൊപ്പമെത്തിയാണ് മുരളീധരന്‍ പത്രിക സമര്‍പ്പിച്ചത്. മുരളീധരന്റെ ഭാര്യ ഡോ. കെ.എസ്.ജയശ്രീയും ഒപ്പമുണ്ടായിരുന്നു. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.