തേനിയിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും

Monday 12 March 2018 4:29 pm IST

തിരുവനന്തപുരം : തേനി ജില്ലയിലെ കുരങ്ങണി വനമേഖയിലെ കാട്ടുതീ അണയ്ക്കാനും രക്ഷാപ്രവര്‍ത്തനത്തിനും ഭാരതീയ വ്യോമസേന രംഗത്ത്. ഇപ്പോഴും തുടരുന്ന രക്ഷാപ്രവര്‍ത്തനം ഏകീകരിച്ചത് തിരുവനന്തപുരം ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് നിന്നാണ്. 

ഞായറാഴ്ച സന്ധ്യയോടുകൂടി വ്യോമസേനയുടെഹെലികോപ്റ്റര്‍ നീരീക്ഷണ പറക്കല്‍ നടത്തിയിരുന്നുവെങ്കിലും വെളിച്ചക്കുറവ് കാരണം രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ തടസ്സം നേരിട്ടു.  അതേസമയം വ്യോമസേനയുടെ 16 ഏലീറ്റ് ഗരൂഡ് കമാന്റോകള്‍ രാത്രിയോടു കൂടി മലയടിവാരത്തില്‍ എത്തിച്ചേര്‍ന്നു.

തിങ്കളാഴ്ച്ച രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ നടപ്പിലാക്കുവാന്‍ തുടങ്ങി. വ്യോമസേനയുടെ അഞ്ച് ഹെലികോപ്റ്ററുകളും തീയണയ്ക്കുന്നതില്‍ പരിപൂര്‍ണ്ണമായും വ്യാപൃതരായി. ഉച്ചയോടു കൂടി തീ നിയന്ത്രണാതീതമായി. തമിഴ്‌നാട് സര്‍ക്കാറിന്റെ സഹകരണത്തോടെ വ്യോമസേനയുടെ ഗരുഡ് കമാന്റോകള്‍ പരിക്ക് പറ്റിയവരെയും, മരണപ്പെട്ടവരെയും കാടിന് പുറത്ത് എത്തിച്ചു.  

കുരങ്ങണി മലയുടെ സമീപ പ്രദേശത്തും കാട്ടുതീ പടര്‍ന്നു പിടിച്ചതിനാല്‍, വ്യോമസേന ആ പ്രദേശങ്ങളിലെ കാട്ടുതീ അണയ്ക്കുന്നതില്‍ വ്യാപൃതരാണ്. തമിഴ്‌നാട് സര്‍ക്കാരുമായി കൂടിയാലോചിച്ച് മാത്രമേ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കൂ.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.