പാക്പഞ്ചാബില്‍ നൃത്തത്തിന് വിലക്ക്

Monday 12 March 2018 4:36 pm IST

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ പഞ്ചാബിലെ സ്‌കൂളുകളില്‍ എല്ലാത്തരം നൃത്തവും നിരോധിച്ചു. അനിസ്ലാമികമാണെന്ന കാരണം പറഞ്ഞാണ് നടപടി. കുട്ടികളെ ഡാന്‍സിനോ സമാനമായ കലാപരിപാടികള്‍ക്കോ നിര്‍ബന്ധിച്ച് ചേര്‍ത്ത് നടത്തിയാല്‍ സ്‌കൂള്‍ ലൈസന്‍സ് റദ്ദു ചെയ്യുമെന്ന് അധികൃതര്‍ അയച്ച സര്‍ക്കുലറില്‍ പറയുന്നു.

'' പ്രത്യേക ആഘോഷാവസരങ്ങളിലും മത്സരങ്ങളിലും അദ്ധ്യാപകദിനം രക്ഷിതാക്കളുടെ ദിനം തുടങ്ങിയ പരിപാടികളില്‍ കുട്ടികള്‍ ഇന്ത്യന്‍ പാട്ടുകള്‍ക്കനുസരിച്ച് നൃത്തം ചെയ്യുന്നു. ഇത് നടക്കില്ല. ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കും,'' ഉത്തരവ് പറയുന്നു.

പ്രവിശ്യയിലെ സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിലക്ക് ബാധകമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.