പേരറിവാളന്റെ ഹര്‍ജി തള്ളണമെന്ന് സിബിഐ

Monday 12 March 2018 4:42 pm IST
"undefined"

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് സിബിഐ. രാജീവ്ഗാന്ധി വധക്കേസില്‍ പേരറിവാളന്റെ പങ്ക് സുപ്രീംകോടതിക്കും ബോധ്യപ്പെട്ടതാണെന്നും അതിനാല്‍ പേരറിവാളന്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.

രാജീവ്ഗാന്ധി വധം അന്വേഷിക്കുന്നതിനായി സിബിഐ 1999ല്‍ രൂപീകരിച്ച മള്‍ട്ടി ഡിസിപ്ലിനറി മോണിട്ടറിംഗ് ഏജന്‍സിയാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. രാജീവ്ഗാന്ധി വധത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന മൊഴി എഴുതിച്ചേര്‍ത്തതാണെന്ന് സിബിഐ മുന്‍ ഉദ്യോഗസ്ഥന്‍ വി. ത്യാഗരാജന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പേരറിവാളന്‍ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

രാജീവ്ഗാന്ധി വധക്കേസാണ് ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും സമുന്നതനായ നേതാവിന്റേതായി കേസെടുത്തിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.