115 ജില്ലകള്‍,വേണ്ടത് യുവ സിവില്‍ സര്‍വീസ് ഓഫീസര്‍മാരെ

Monday 12 March 2018 5:04 pm IST
"undefined"

ന്യൂദല്‍ഹി : രാജ്യത്തെ 115 ഓളം ജില്ലകളില്‍ നമുക്ക് വേണ്ടത് ചുറുചുറുക്കുള്ള യുവ സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വികസനം സ്വപ്നം കാണുന്ന ജില്ലകളാണവ.ഇടനിലക്കാരില്ലാതെ സേവനവും,പുരോഗതിയും അവരെ തേടിയെത്തണം അദ്ദേഹം പറഞ്ഞു.ദേശീയ ലെജിസ്ലേറ്റീവ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ചുറ്റുമുള്ള ലോകത്തെ അറിഞ്ഞ് വളരുന്ന കുട്ടികളെ പോലെയാണ് യുവ സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരും.സമൂഹത്തിലെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ അറിഞ്ഞും അതില്‍ ഇടപെട്ടും കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കാന്‍ അവര്‍ക്ക് സാധിക്കും.

ഗ്രാമങ്ങളിലേക്ക് നിയമനം ലഭിക്കുമ്പോള്‍  ശിക്ഷാ നടപടിയായല്ല മറിച്ച് ഇന്ത്യയുടെ ആത്മാവിനെ അറിയാനുള്ള അവസരമായി അത് കാണണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.