സര്‍ക്കാര്‍ എത്ര മാന്യം; സമരക്കാര്‍ പറയുന്നു

Monday 12 March 2018 5:20 pm IST
മുഖ്യമന്ത്രിയുടെ ഉറപ്പില്‍ സമരം നിര്‍ത്തി. മടങ്ങിപ്പോകാന്‍ ട്രെയിന്‍

മുംബൈ: കര്‍ഷകര്‍ സമരം നിര്‍ത്തി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ വെച്ച പതിമൂന്നോളം ആവശ്യങ്ങളില്‍ പലതും സര്‍ക്കാര്‍ സമ്മതിച്ചു. റേഷന്‍ കാര്‍ഡ്, കടാശ്വാസം, ഭൂ സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് അറിയിച്ചു. അതോടെ സമരം മതിയാക്കുന്നതായി അറിയിച്ചു.

കാല്‍നടയായി വന്ന കര്‍ഷകര്‍ക്ക് നാസിക്കിലേക്ക് മടങ്ങിപ്പോകാന്‍ പ്രത്യേക ട്രെയിന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. അതിനുള്ള സൗകര്യങ്ങള്‍ ചെയ്തുകഴിഞ്ഞു. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി മഹാരാഷ്ട്ര കൃഷി മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. പരിഹാരങ്ങളും തീരുമാനിച്ചു. കര്‍ഷകര്‍ സന്തുഷ്ടരായെന്ന് പ്രതിനിധികളുടെ പ്രതികരണത്തില്‍ വ്യക്തമായതായി മന്ത്രി അറിയിച്ചു.

സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സമ്മതിക്കുകയും മടങ്ങിപ്പോകാന്‍ സൗകര്യമൊരുക്കുകയും ചെയ്ത സര്‍ക്കാര്‍ എത്രമാന്യമാണെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.