വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വാരാണസിയിലെ അസി ഘട്ടില്‍ ഗംഗാ ബോട്ടു യാത്ര നടത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പം ഉണ്ടായിരുന്നു. പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ച ബോട്ടില്‍ ചരിത്ര പ്രധാനമായ ദശാശ്വമേധ ഘട്ട് വരെ യാത്രചെയ്തു.
അസി ഘട്ടിലാണ് 2014 ല്‍ മോദി സ്വച്ഛ് ഭാരത് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. നേരത്തേ ഇരുവരും വാരാണസിയിലെ ബഡാ ലാല്‍പൂരില്‍ കരകൗശല പ്രദര്‍ശന സ്ഥലമായ ദീനദയാല്‍ ഹസ്തകലാ സങ്കുല്‍ സന്ദര്‍ശിച്ചു.
അവിടെ കലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തി ഇരുവരും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഫ്രഞ്ച് പ്രസിഡന്റിന് വാരാണസിയില്‍ മോദിയുടെ പ്രത്യേക ഉച്ചസല്ക്കാരുമുണ്ടായിരുന്നു. ഉച്ചതിരിഞ്ഞ്, വാരാണസിക്കും പാട്നയ്ക്കും ഇടയില്‍ പ്രത്യേക ട്രെയിന്‍ മോദി ഫ്ളാഗ് ഓഫ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: