അഹമ്മദാബാദ്: നവജാതശിശുവിന്റെ വയറ്റിലുണ്ടായിരുന്ന ഭ്രൂണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 20 ദിവസം മാത്രമായ കുഞ്ഞിന്റെ വയറ്റില്‍ നിന്നാണ് 750ഗ്രാം തൂക്കമു്ള ഭ്രൂണംനീക്കം ചെയ്തത്.
10 ദിവസം മുമ്പാണ് അടിവയറ്റില്‍ നീരുണ്ടായതിനെ തുടര്‍ന്ന് അഹമ്മദാബാദ് സാനന്ദ് പട്ടണത്തില്‍ താമസിക്കുന്ന ദമ്പതികള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വിശദമായ പരിശോധനയിലൂടെയാണ് കുട്ടിയുടെ വയറ്റില്‍ ഭ്രൂണമുണ്ടെന്ന് കണ്ടെത്തിയത്. വളരെ വിരളമായി മാത്രം സംഭവിക്കാവുന്ന അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇരട്ടകളായിരിക്കേണ്ട ഭ്രൂണത്തില്‍ ഒന്ന് നവജാതശിശുവിന്റെ വയറിനുള്ളില്‍ കടന്നുപോയതാകാം കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അഞ്ച് ലക്ഷം കേസുകളില്‍ 200 പേര്‍ക്കുമാത്രമാണ് ഈ അവസ്ഥ വന്നിട്ടുള്ളത്. ഡോ. ഭാവിന് വാസവദയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: