ഇന്ത്യന്‍ ഡോക്ടര്‍മാര്‍ കറാച്ചിയില്‍ കരള്‍ മാറ്റും, പഠിപ്പിക്കും

Tuesday 13 March 2018 2:10 am IST
"undefined"

ന്യൂദല്‍ഹി; ഡോ. സുഭാഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘം പാക്കിസ്ഥാനിലേക്ക്. ദൗത്യം ശ്രമകരം. കറാച്ചിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യുക. ഇക്കാര്യം അവിടുത്തെ ഡോക്ടര്‍മാരെ പഠിപ്പിക്കുക.   അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പും ഇന്ത്യയുടെ തിരിച്ചടിയും രൂക്ഷമായ സമയത്തു തന്നെയാണ് ഇന്ത്യയുടെ, മനുഷ്യത്വത്തിന്റെ മഹനീയ മാതൃക.

ഡോക്ടര്‍മാരുടെ സംഘം ഈമാസം തന്നെ കറാച്ചിക്ക് പോകും. അവിടെ ഡോ ആരോഗ്യ സര്‍വ്വകലാശാലയില്‍  നാല് കരള്‍ മാറ്റ ശസ്ത്രക്രിയയാണ് ചെയ്യുക. മൂന്നെണ്ണം ഡോ. ഗുപ്ത തന്നെയാണ് നിര്‍വ്വഹിക്കുക.ഇത് പാക്കിസ്ഥാന് ശുഭസൂചകമാണ്. വിസി ഡോ. സെയ്ദ് ഖുറേഷി പറഞ്ഞു.   കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ പോലുള്ള സങ്കീര്‍ണ്ണവും പ്രയാസകരവുമായ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ ഡോ. ഗുപ്ത പാക് ഡോക്ടര്‍മാരെ പഠിപ്പിക്കും.  അതിനു ശേഷം പാക് ഡോക്ടര്‍മാര്‍ക്ക് ഇത്തരം ഓപ്പറേഷനുകള്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം പറഞ്ഞു.

ലോകപ്രശസ്ത കരള്‍ മാറ്റ ശസ്ത്രക്രിയാ വിദഗ്ധനാണ് ദല്‍ഹി സ്വദേശി ഡോ. ഗുപ്ത. മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് വിഭാഗം ചെയര്‍മാനാണ് . കഴിഞ്ഞ ഡിസംബറിലും 56 കാരനായ ഗുപ്ത പാക്കിസ്ഥാനില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.