മരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥര്‍ കുറവ്

Tuesday 13 March 2018 2:25 am IST

തിരുവനന്തപുരം: പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ പൊതു മരാമത്ത് വകുപ്പില്‍ 1100 ഉദ്യോഗസ്ഥര്‍കൂടി ഇതിന് ആവശ്യമാണെന്നും  മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു.  370 പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയോ പുനരുദ്ധരിക്കുകയോ ചേയ്യേണ്ടതുണ്ട്. ഇതില്‍ 208 പാലങ്ങള്‍ ഹെവി മെയിന്റിനസ് വേണ്ടിവരുന്നവയാണ്.

പുനര്‍നിര്‍മാണം ആവശ്യമുള്ള 162 പാലങ്ങളില്‍ ഒമ്പത് പാലങ്ങളുടെ പ്രവൃത്തി ബജറ്റിലും 17 പാലങ്ങളുടേത് കിഫ്ബി മുഖേനയും അനുമതി നല്‍കി. 10 പാലങ്ങളുടെ എസ്റ്റിമേറ്റിനും ഭരണാനുമതി നല്‍കിയിട്ടുണ്ട്. മതത്തിന്റെയും ദൈവത്തിന്റേയും പേരില്‍ റോഡ് കൈയേറുന്നു. റോഡിലെ  കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കും, മന്ത്രി പറഞ്ഞു. 

ജോലിഭാരം കൂടുതലുള്ള 140 വില്ലേജുകളില്‍ ഒരു വില്ലേജ് അസിസ്റ്റന്റ് തസ്തികകൂടി സൃഷ്ടിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. ലാന്റ് റവന്യൂ, സര്‍വേ ആന്‍ഡ് ലാന്‍ഡ്‌സ് റെക്കോര്‍ഡ്‌സ് വകുപ്പുകളില്‍ രണ്ടാം ഗ്രേഡ് സര്‍വേയറുടെ 135 ഒഴിവുകളുണ്ടെന്നും  മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.