മാലിന്യക്കൂമ്പാരമായി കൊമേഴ്‌സ്യല്‍ കനാല്‍

Tuesday 13 March 2018 1:33 am IST


ആലപ്പുഴ: കോടികളുടെ പദ്ധതികള്‍ പലതും സര്‍ക്കാരും നഗരസഭയും പ്രഖ്യാപിക്കുമ്പോഴും നഗരസിരാകേന്ദ്രത്തില്‍ക്കൂടി ഒഴുകുന്ന കൊമേഴ്‌സ്യല്‍ കനാലിന്റെ അവസ്ഥ പരിതാപകരം.
 പ്ലാസ്റ്റിക് മാലിന്യങ്ങളും മാംസ അവശിഷ്ടങ്ങളും  നിറഞ്ഞ കനാലിന്റെ പരിസരത്തുകൂടി നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്.
 മാലിന്യങ്ങള്‍ കുന്നുകൂടി ഒഴുക്ക് പൂര്‍ണമായും നിലച്ചു. മുന്‍കാലങ്ങളില്‍ ചുങ്കത്തുനിന്ന് വള്ളങ്ങളില്‍ സാധനസാമഗ്രികള്‍ നഗരത്തിലെത്തിച്ചിരുന്നതും കൊമേഴ്‌സ്യല്‍ കനാലിലൂടെയായിരുന്നു. ഒഴുക്കു നിലച്ചതും പോളപ്പായലുകള്‍ നിറഞ്ഞതും യാത്ര അസാദ്ധ്യമായിത്തീര്‍ന്നു.
 നഗരത്തിലെ പ്രധാന എലിവളര്‍ത്തല്‍ കേന്ദ്രംകൂടിയായി കനാല്‍ മാറിക്കഴിഞ്ഞു. നഗരസഭയുടെ തൊട്ടുമുന്നിലൂടെയാണ് മാലിന്യം നിറഞ്ഞ കനാല്‍ സ്ഥിതിചെയ്യുന്നത്. എന്നിട്ടും ഇത് പരിഹരിക്കാന്‍ നഗരസഭയും നടപടി സ്വീകരിക്കുന്നില്ല.
 ഏതാനും വര്‍ഷങ്ങള്‍ മുമ്പ് സ്ഥലം എംഎല്‍എകൂടിയായ മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ കനാല്‍ ശുചീകരണം നടന്നെങ്കിലും പിന്നീട് എല്ലാം പതിവ് രീതിയിലാകുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.