ന്യൂദല്‍ഹി: പോലീസുകാരുടെ കുറ്റാന്വേഷണ മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മെഡല്‍ ക്വാട്ട ആരംഭിക്കുന്നു.സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കേന്ദ്ര അന്വേഷണ ഏജന്‍സികളിലെയും പോലീസ് ഇന്‍സ്പെക്ടര്‍ മുതല്‍ സൂപ്രണ്ട് വരെയുള്ള പോലീസുകാരുടെ അന്വേഷണ മികവിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി വക മെഡല്‍ നല്‍കുന്നത്.
2013, 2014, 2015 വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ ശരാശരി കണക്കിന്റെയും ദേശീയ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകളുടെയും അടിസ്ഥാനത്തിലാണ് മെഡലുകള്‍ വിതരണം ചെയ്യുക. ശരാശരി കുറ്റകൃത്യ നിരക്കിന്റെ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ മെഡലുകള്‍ പുനപരിശോധനയ്ക്ക് വിധേയമാക്കും. വനിതാ കുറ്റാന്വേഷകര്‍ക്ക് മെഡല്‍ ക്വാട്ടയുണ്ടായിരിക്കും.
ബ്യൂറോ ഓഫ് പോലീസ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും കേന്ദ്ര ഏജന്‍സികളില്‍ നിന്നും ക്ഷണിക്കുന്ന അപേക്ഷകള്‍ സ്ക്രീനിങ്ങ് സമിതിയുടെ പരിശോധനയ്ക്കു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സമിതിയുടെ അനുമതിയോടെ ആഗസ്റ്റ് 15ന് വിജയികളെ പ്രഖ്യാപിക്കും. വിജയികളുടെ പേരുകള്‍ ഇന്ത്യ ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: