ന്യൂനമര്‍ദ്ദം: 14 വരെ മത്സ്യബന്ധനത്തിന് പോകരുത്

Tuesday 13 March 2018 2:00 am IST

 

ആലപ്പുഴ:  ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപമെടുത്ത ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കുറിനുള്ളില്‍ അറബിക്കടലില്‍ ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍  കേരളത്തിന്റെ തെക്കന്‍ തീരം, ലക്ഷദ്വീപ് തീരം, തെക്കുകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 14 വരെ മത്സ്യബന്ധനത്തിന്  പോകരുതെന്ന് ജില്ല കളക്ടര്‍ ടി.വി. അനുപമ മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട രീതിയില്‍ ശക്തമായ കാറ്റും മഴയും  ഉണ്ടാകാനും സാദ്ധ്യതയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.