ഇടതുസ്ഥാനാര്‍ത്ഥിക്കായി ഡിവൈഎസ്പിയുടെ പ്രചാരണം

Tuesday 13 March 2018 2:00 am IST

 

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഇടതുസ്ഥാനാര്‍ത്ഥിക്കായി ഡിവൈഎസ്പിയുടെ പ്രചാരണം വിവാദമായി. 

  ഇടതുസ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണ പോസ്റ്റര്‍ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ആഭ്യന്തര സെക്രട്ടറിക്കും, ഡിജിപിക്കും പരാതി നല്‍കി. സിപിഎം തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണിത്. 

 നവ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.