ഭാരതനവോത്ഥാനത്തിന് തുടക്കംകുറിച്ചത് വൈകുണ്ഠസ്വാമി: ഒബിസി മോര്‍ച്ച

Tuesday 13 March 2018 2:00 am IST

 

ചെങ്ങന്നൂര്‍: ഭാരതത്തില്‍ നവോത്ഥാന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച നേതാക്കളില്‍ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചത് വൈകുണ്ഠസ്വാമിയാണെന്ന് ഭാരതീയ ജനതാ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍. കാറല്‍ മാര്‍ക്സിന് മുമ്പ് ജോലിക്ക് കൂലി ആവശ്യപ്പെട്ട് കര്‍ഷകരെ സംഘടിപ്പിച്ചത് വൈകുണ്ഠസ്വാമിയാണെന്ന് അദ്ദേഹം പറഞ്ഞു. 

  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പിന്നോക്ക സാമുദായിക സംഘടനകളുടെ പ്രവര്‍ത്തനം ശക്തമാക്കി ബൂത്തുതലം വരെ പ്രവര്‍ത്തിക്കുന്നതിന് കമ്മറ്റിക്ക് രൂപം നല്‍കി. ഒബിസി വിഭാഗത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അരുണ്‍ പ്രകാശിന് നല്‍കി. വിവിധ കര്‍മ്മ പരിപാടിക്കും രൂപം നല്‍കി. 

  ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഭുവനചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അരുണ്‍ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കെ.സി, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, സതീഷ് ചെറുവല്ലൂര്‍, അനുരാജ്, ഗോകുലം ഗോപാലകൃഷ്ണന്‍, ശ്രീജിത്ത്, മനുകൃഷ്ണന്‍, ശശിധരന്‍ പിള്ള, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.