കെട്ടുതാലി പണയംവച്ചിട്ടും കുടിവെള്ളമില്ല

Tuesday 13 March 2018 2:00 am IST

 

ചാരുംമൂട്: ഒരിറ്റ് വെള്ളത്തിന് കെട്ടുതാലി പണയംവെയ്‌ക്കേണ്ട ദുരവസ്ഥ. വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി സംസ്ഥാന ജലസേചന വകുപ്പിനെ സമീപിച്ച ദളിത് കുടുംബത്തിലെ വീട്ടമ്മയ്ക്കാണ് കെട്ടുതാലി പണയംവച്ച് ജലം ഉറപ്പാക്കേണ്ട ദുരവസ്ഥ വന്നത്. നൂറനാട് നടുവിലേമുറി നല്ലവീട്ടില്‍ത്തറ കിഴക്കേതില്‍ സുജയാണ് കുടിവെള്ളത്തിനായി സ്വന്തം താലിമാല 11,332 രൂപയ്ക്ക് പണയംവച്ചത്.

 കെട്ടുതാലി പണയംവെച്ച് തുകയടച്ചിട്ടും കുടിവെള്ള പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസി നല്‍കിയ പരാതിയും വിനയായി. ഇരുപത് വര്‍ഷമായി ഇവര്‍ ഉപയോഗിക്കുന്ന വഴിയിലൂടെയാണ് പൈപ്പ് ഇടുന്നത്. ഇവരുടെ കുടിവെള്ളത്തിനു വേണ്ടിയുള്ള നെട്ടോട്ടം ഭരണാധികാരികള്‍ നിറവേറ്റികൊടുക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.