എംജി കലോത്സവത്തില്‍ വീണ്ടും എസ്എഫ്‌ഐ ഗുണ്ടായിസം

Tuesday 13 March 2018 4:15 am IST

കൊച്ചി: എംജി കലോത്സവത്തില്‍ എസ്എഫ്‌ഐ യുടെ ഗുണ്ടായിസം തുടര്‍ക്കഥയാകുന്നു. മാറമ്പിള്ളി സിഎംഎസ് കോളേജ് വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എഫ്‌ഐക്ക് ഇരയായത്. 

സിഎംഎസ് കോളേജ് ഇലക്ഷനോടനുബന്ധിച്ച് യൂണിയന് രൂപം നല്‍കാന്‍ എസ്ഫ്‌ഐ അനുഭാവികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഇത് സമ്മതിച്ചില്ല. ഇത് എസ്എഫ്‌ഐയെ പ്രകോപിപ്പിച്ചിരുന്നു. 

ഇന്നലെ ഈ കോളേജില്‍ നിന്നും കോല്‍ക്കളിയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളെ മത്സരത്തിന് ശേഷമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്.  

 എംജി സര്‍വ്വകലാശാല കലോത്സവത്തിന്റെ രണ്ടാം ദിവസം എബിവിപി സൗജന്യ കുടിവെള്ള വിതരണം നടത്തിയതിനെ തുടര്‍ന്ന് ഒരു കൂട്ടം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വന്ന് ഭീക്ഷണിപെടുത്തുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാറമ്പിള്ളി എംഇംഎസ് കോളേജ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.